ജീവൽപ്രകാശമെൻ ദൈവമേ നീ
Jeevalprakashamen Daivame Nee
CMSI Ref Number | MA-MAL-072-DCS-679 |
Title |
Jeevalprakashamen Daivame Nee |
Language | Malayalam |
Author of text | Fr. Mathew Mulavana |
Composer of melody | Jerry Amaldev |
Singers | Unknown |
Song text
ശരണംതേടുക അഖിലേശ്വരനില്‍
ആലംബമേകുമവിടന്നു സാക്ഷാല്‍
നിന്‍വഴിയില്‍ ശുഭവരകിരണം വീശുന്നു ദൈവം
സനാതന പ്രകാശം
ജീവല്‍ പ്രകാശമെന്‍ ദൈവമേ നീ
ജീവന്‍റെ പാതയില്‍ ആനയിക്കു
ജീവല്‍ പ്രകാശമെന്‍ ദൈവമേ നീ
ജീവന്‍റെ പാതയില്‍ ആനയിക്കു
നീയാണെന്നാലംബമിന്നുമെന്നും
നീയെന്‍റെ നായകന്‍ നാഥനെന്നും
ജീവല്‍ പ്രകാശമെന്‍ ദൈവമേ നീ
ജീവന്‍റെ പാതയില്‍ ആനയിക്കു
പലവുരു ഞാനെന്‍റെ നാഥനോട്
നലമെഴുമവിടത്തെ തണലു ചേര്‍ന്ന്
തൻ തിരുഭവനത്തില്‍ വാസം കൊള്ളാന്‍
വരമൊന്ന് തന്നീടാന്‍ കേഴിരന്നു
നീയാണെന്നാലംബമിന്നുമെന്നും
നീയെന്‍റെ നായകന്‍ നാഥനെന്നും
ജീവല്‍ പ്രകാശമെന്‍ ദൈവമേ നീ
ജീവന്‍റെ പാതയില്‍ ആനയിക്കു
നിന്നുടെ ദര്‍ശനം കാത്തിരുന്ന്
കണ്ണുകള്‍ തേടുന്നു നിന്നെ തന്നെ
നിന്നുടെ പാദാരവിന്ദതാരിൽ
ഏകേണമാശ്രയമിന്നുമെന്നും
നീയാണെന്നാലംബമിന്നുമെന്നും
നീയെന്‍റെ നായകന്‍ നാഥനെന്നും
ജീവല്‍ പ്രകാശമെന്‍ ദൈവമേ നീ
ജീവന്‍റെ പാതയില്‍ ആനയിക്കു
താവകമാധുര്യം ആസ്വദിച്ച്
പാവനമഹിമകള്‍ പാടിക്കൊണ്ട്
ജീവിക്കാനേകേണേനല്‍വരങ്ങള്‍
നന്‍മകള്‍ വിളയുന്ന കര്‍മ്മഭൂവില്‍
നീയാണെന്നാലംബമിന്നുമെന്നും
നീയെന്‍റെ നായകന്‍ നാഥനെന്നും
ജീവല്‍ പ്രകാശമെന്‍ ദൈവമേ നീ
ജീവന്‍റെ പാതയില്‍ ആനയിക്കു
Date of composition of text/melody | |
Publications | Nirjhari, Inc |
Performance space | Religious Centers |
Performance context | General |
Category | charismatic hymn |
Transliteration | |
Comments |