കാരുണ്യരൂപനാം പ്രഭോ

Kaarunyaroopanaam Prabho

CMSI Ref Number MA-MAL-071-DCS-677
Title

Kaarunyaroopanaam Prabho
കാരുണ്യരൂപനാം പ്രഭോ

Language Malayalam
Author of text Fr. Mathew Mulavana
Composer of melody Jerry Amaldev
Singers Rajalakshmi

Source of text - Sankeerthanangal-Vol-1



MP3


MP4

Song text


കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2)
ഇന്നു നിൻ ക്ഷമാവരം ഏകിടൂ മഹേശ്വരാ! [കാരുണ്യ...]
ദ്രോഹിയാണു ഞാൻ വിഭോ ദ്രോഹമോചനം തരൂ
എൻ നിസീമ പാപങ്ങൾ മായ്ച്ചീടണേ വിഭോ [കാരുണ്യ...]
ദോഷമാകെയാർന്നു ഞാൻ ഘോരപാപി ഞാനിതാ
പാപമേതുമെൻ മുന്നിൽ കാണുന്നു സദാ വിഭോ [കാരുണ്യ...]
കേവലം നിന്നോടു ഞാൻ ചെയ്തുപോയി പാപങ്ങൾ
നീതി നീ തന്നീടുന്നു നിഷ്പക്ഷം അഹോ വിധി [കാരുണ്യ...]
പാപിയാണു ഞാനയ്യോ; ഘോരപാപി ഞാനിതാ
അമ്മതൻ ഗർഭേയിദം ജന്മമാർന്നിതേവ ഞാൻ
കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ
സാന്ത്വനം ക്ഷമാവരം ഏകീടൂ മഹേശ്വരാ [കാരുണ്യ...]
Date of composition of text/melody
Publications Nirjhari, Inc
Performance space Religious Centers
Performance context General
Category charismatic hymn
Transliteration
Comments

Print   Email