നന്ദി പ്രദീപ്തം

Nanni Pradeeptham

CMSI Ref Number MA-MAL-072-DCS-682
Title

Nanni Pradeeptham
നന്ദി പ്രദീപ്തം

Language Malayalam
Author of text Fr. Mathew Mulavana
Composer of melody Jerry Amaldev
Singers Unknown

Source of text - Sankeerthanangal-Vol-2



MP3


MP4

Song text


നന്ദിപ്രദീപ്തം മമസ്തോത്രഗീതം
സര്‍വേശപാദേ സദായെന്‍ഹൃദന്തം.
പാടാന്‍ പുകഴ്ത്താനധീശന്‍റെ നാമം
സോല്ലാസമിന്നെന്‍റെയാത്മാവ് സജ്ജം

ന്യായാസനത്തില്‍ വിരാജിച്ചു ദൈവം
ധര്‍മ്മിഷ്ടരായോര്‍ക്കു നല്‍കുന്നു ന്യായം
കര്‍ത്താവൊരുക്കി ദരിദ്രര്‍ക്ക് ദുർഗം
നല്‍കി അശക്തര്‍ക്ക് ശരണം സുഭദ്രം.

അന്യായമോടെ വിരോധിച്ചൊരുങ്ങി-
ട്ടന്ന്യുനമെന്നെ തകര്‍ക്കാന്‍ നിനച്ചോർ
നിന്നെ ഭയന്നങ്ങു പിന്‍വാങ്ങി നിന്നു
ശാസിച്ചു നീ നിന്‍റെ തീര്‍പ്പങ്ങു ചൊല്ലി.

മര്‍ദ്ദനംദുരിതങ്ങളന്യായമെല്ലാം
നിന്‍മുന്നിലാവൃതിയില്ലാതെ നിന്നു
ഭസ്മീകരിച്ചു അഹന്തയെ ദൈവം
കല്‍പ്പിച്ചു വിധിവാക്കു ന്യായത്തിലീശന്‍

കേവലം മര്‍ത്ത്യരായുള്ളോര്‍ക്കു ദാര്‍ഷ്ട്യം
വൈകൃതം ആണെന്നവര്‍ കണ്ടിടട്ടെ
ദൈവാശ്രയത്തില്‍ നതം ശീര്‍ഷമെന്നാല്‍
ഈശന്‍ തുണക്കും സഹായങ്ങളോടെ

ദുർബുദ്ധി വീഴുന്നു സ്വയമേ കുഴിച്ച-
കെണികള്‍ നിരത്തി നിരാലംബരായി
ദുഷ്ടജനങ്ങള്‍ യഹോവേ മറന്നാല്‍
തീകുണ്ഡിലാഴ്ത്തി നശിക്കുന്നു കഷ്ടം.

നീറുന്ന ഭക്തന്‍റെ വിളികേട്ടു ചാരെ
സര്‍വേശനതിനുത്തരം നല്‍കിടുന്നു
തന്നില്‍ബലംതേടിനില്‍പ്പോര്‍ക്ക് പാരില്‍
രാജിപ്പു ദൈവം സുസംഗീതമായി

പാടീടുവിന്‍ സ്തോത്രഗീതങ്ങളിന്ന്
സെഹിയോന്‍ വിളങ്ങുന്ന നാഥന്ന് ഭക്ത്യാല്‍
അത്യല്‍ഭുതങ്ങള്‍ നിവര്‍ത്തിച്ചു നാഥന്‍
അവയെ പ്രഘോഷിച്ച് നാം പാടിടേണം

ഞാന്‍പാടിടും ഗീതമോരോന്നുമിപ്പോള്‍
കൃപയേറെ വീഴ്ത്തീ നീ എന്നില്‍ മഹേശാ

മരണാധിഗര്‍ത്തത്തിലാഴ്ത്താതെയെന്നെ
ചേലോടെനീയെന്നെ രക്ഷിച്ചുനാഥാ

നന്ദിപ്രദീപ്തംനമസ്തോത്രഗീതം
സമ്പൂര്‍ണ്ണഹൃത്തോടെ സര്‍വ്വേശപാദെ
സെഹിയോന്‍ കവാടത്തിലാനീതനാം ഞാന്‍
ഉല്ലാസമോടിന്നു പാടുന്നുഗാനം
പാടുന്നുഗാനം പാടുന്നുഗാനം പാടുന്നുഗാനം

Date of composition of text/melody
Publications Nirjhari, Inc
Performance space Religious Centers
Performance context General
Category charismatic hymn
Transliteration
Comments

Print   Email