ഈശോയെ, സ്നേഹനിധേ

Īśōye Snēhanidhē (O! Jesus abode of Love)

CMSI Ref Number MA-MAL-037-DC-004
Title

Īśōye Snēhanidhē (O! Jesus abode of Love)

ഈശോയെ, സ്നേഹനിധേ

Language Malayalam
Author of text unknown
Composer of melody unknown

SOURCE-


OLD IS GOLD - OLD CHRISTIAN SONGS

Song text


ഈശോയെ, സ്നേഹനിധേ,
ദാസരിതാ വന്നരുകിൽ
ആശിസ്സുകൾ അഖിലവും നീ
വീശിടുവാൻ കനിയണമേ

ഇൻപമെഴും നിൻതിരുമെയ്
കുമ്പിടുവാൻ ആശയോടെ
അൻപെഴും സക്രാരിയതിൻ
മുമ്പിലണഞ്ഞാദരവായ്

വരമരുളാൻ കനിയണമേ,
വരഗുരുവേ നരസുതനെ,
നരകുലത്തിൻ ത്രാണകനേ,
പരമനിധേ മരിയസുതാ

നാരികളിലഴകെഴുമാ-
മേരിയുടെ തിരുമകനേ,
പാരിടത്തിൽ പ്രഭുവരനേ,
കൂരിരുളിൽ സൽപ്രഭയേ,

ശിഷ്യരെ നീ കാത്തതുപോൽ
ആശ്ശിസ്സുതന്നടിയനെയും
മൃത്യുവരെ കാത്തിടണേ;
നിത്യസുഖേ ചേർത്തിടണേ

Date of composition of text/melody unknown
Category Para-liturgical
Performance space In front of the Blessed Sacrement
Performance context Church
Style Choral
Source of the text
Transliteration Rosy Kurian
Recordings Shalini Rosa Kurian Palackal and team sings
Comments