ദിവ്യകാരുണ്യമേ ദിവ്യകാരുണ്യമേ
Divyakarunyame Divyakarunyame

CMSI Ref. Number MA-MAL-041-DCS-474
Title Divyakarunyame Divyakarunyame
ദിവ്യകാരുണ്യമേ ദിവ്യകാരുണ്യമേ
Language Malayalam
Author of text Abraham Joseph
Composer of melody Joy Thottam
Performer(s) Vincent and Ambili

Source of text- CHRISTIAN SONGS ) (Mal) P.JAYACHANDRAN/ VINCENT/ J. M. RAJU & LATHA / S.JANAKI / AMBILI.


Song text


ദിവ്യകാരുണ്യമേ ദിവ്യകാരുണ്യമേ
ദൈവം നിയോഗിച്ച ദിവ്യകാരുണ്യമേ
ലോകം മുഴുവനും ഒന്നായി വന്നിതാ
നിന്നെ നമിക്കുന്നു ഭക്ത്യാദരങ്ങളാൽ
ദിവ്യകാരുണ്യമേ ദിവ്യകാരുണ്യമേ
ദൈവം നിയോഗിച്ച ദിവ്യകാരുണ്യമേ

ബേദലേഹേമിലെ കാലിത്തൊഴുത്തിലും
കാൽവരിക്കുന്നിലെ വൻമരക്രൂശിലും
മാന്യത ചേർത്ത നിൻ താഴ്മയെ ഘോഷിക്കും
നവ്യ സുവിശേഷ സാക്ഷികളാണിവർ

അന്ധകാരാകുലമാകുമീ ക്ഷോണിയിൽ
ബന്ധുര ദീപ്തി പരത്തിയ ദീപമേ
കാണുന്നു ഞങ്ങളിന്നാദരവോടു നിൻ
കാൽവരിക്കുന്നിലെ ദിവ്യയാഗാർപ്പണം

പാപവിമോചനം ലോകത്തിനേക്കുവാൻ
ജീവൻ സമർപ്പിച്ച ദൈവ കുഞ്ഞാടിതാ
നിൻ മഹാത്യാഗത്തിനെന്തു മറുവില
ഏകുവാനാകുമീ ഏഴകൾ ഞങ്ങൾക്ക്

ദിവ്യകാരുണ്യമേ ദിവ്യകാരുണ്യമേ
ദൈവം നിയോഗിച്ച ദിവ്യകാരുണ്യമേ
ലോകം മുഴുവനും ഒന്നായി വന്നിതാ
നിന്നെ നമിക്കുന്നു ഭക്ത്യാദരങ്ങളാൽ
ദിവ്യകാരുണ്യമേ ദിവ്യകാരുണ്യമേ
ദൈവം നിയോഗിച്ച ദിവ്യകാരുണ്യമേ

Date of composition of text/melody
Category
Performance space
Performance context
Typesetting by  
Style
Transliteration
Recordings
CHRISTIAN SONGS (Mal) P.JAYACHANDRAN/ VINCENT/ J. M. RAJU & LATHA / S.JANAKI / AMBILI.
Comments

Print   Email