ജയ ജയ നിൻ തിരുസന്നിധിയിൽ
Jayajaya Nin Thirusannidhiyil
CMSI Ref Number | MA-MAL-071-DCS-674 |
Title |
Jayajaya Nin thirusannidhiyil |
Language | Malayalam |
Author of text | Fr. Mathew Mulavana |
Composer of melody | Jerry Amaldev |
Singers | Ramesh Murali & chorus |
Song text
ജയ ജയ നിൻ തിരുസന്നിധിയിൽ
ജയ ജയ നിൻ തിരുസന്നിധിയിൽ
തവ തിരുഗേഹ സുരമ്യതയിൽനിൻപ്രശാന്തത ചൂഴുമഹോ
തിറമണി വിണ്മയവീഥിയിതിൽ
ജയ ജഗദീശ വിഭോ സ്തോത്രം
ജയ ജഗദീശ വിഭോ (2)
നിൻ നിസ്സീമ മഹോ ശുഭദം
കരബല പ്രാഭവഗീതിയിതിൽ
നിൻ പ്രതാപമതിൻ മഹിമാ
പ്രകരണകീർത്തനവീചിയിതിൽ
ജയ ജഗദീശ വിഭോ സ്തോത്രം
ജയ ജഗദീശ വിഭോ (2)
തവജയകാഹളധ്വാനമതാം
ജയ ജയ മേളവിധാനമതായ്
മധുരിതമാം മണിവീണയതിൻ
പരിമൃദുക്വാണവിലീനതയായ്
ജയ ജഗദീശ വിഭോ സ്തോത്രം
ജയ ജഗദീശ വിഭോ (2)
മധുരമനോഹരനാദമൊരുക്കും
മുഖരിതതാളവിശേഷമതായ്
ശ്രുതിപരമോഹനതന്ത്രിയിലുണരും
ഇമ്പമയം നിജഗാനമതായ്
ജയ ജഗദീശ വിഭോ സ്തോത്രം
ജയ ജഗദീശ വിഭോ (2)
നിരുപമ താത കൃപാനിധിയേ
നരഗണത്രാണകസൂനുവിഭോ
നിർമ്മല ദിവ്യനരൂപി പരാ
പ്രതിനിമിഷം തവ ശ്രീവിജയം
ജയ ജഗദീശ വിഭോ സ്തോത്രം
ജയ ജഗദീശ വിഭോ (2)
Date of composition of text/melody | |
Publications | Nirjhari, Inc |
Performance space | Religious Centers |
Performance context | General |
Category | charismatic hymn |
Transliteration | |
Comments |