ജയ താതാ ജയ പുത്രാ
JayaThaathaa JayaPuthraa (Praise the Father Praise the Son)
CMSI Ref Number | MA-MAL-022-DCS-014 |
Title |
JayaThaathaa JayaPuthraa (Praise the Father Praise the Son) |
Language | Malayalam |
Author of text |
Fr. Sebastian Elavathinkal C.M.I. |
Composer of melody | Fr. Sebastian Elavathinkal C.M.I. |
Sung by |
Dr. Joseph Palackal & Chorus |
Book Title-oshana
Song text
ജയ താതാ ജയ പുത്രാ ജയ ആത്മാ ജഗദീശാ (2)
ജയ താതാ ജയ പുത്രാ ജയ ആത്മാ ജഗദീശാ (2)
അഖിലേശാ പരനീശാ നീ അവനിയിൽ മാനവനാശ (2)
അഖിലേശാ പരനീശാ നീ അവനിയിൽ മാനവനാശ (2)
ജയ താതാ ജയ പുത്രാ ജയ ആത്മാ ജഗദീശാ
തവമൊഴി തവ തിരുരൂപം ഇരുൾ വീഥികളിൽ മണിദീപം (2)
നിൻ തിരുമുഖ ദർശന ഭാഗ്യം ഈ മഹിയിൽ സുര സൗഭാഗ്യം (2)
ജയ താതാ ജയ പുത്രാ ജയ ആത്മാ ജഗദീശാ
തംബുരു തന്ത്രികൾ മീട്ടി ജയ മംഗള ഗാനം പാടാം (2)
ഈ സർവ്വചരാചരമൊന്നായ് സകലേശനു ഗീതികൾ പാടാം (2)
ജയ താതാ ജയ പുത്രാ ജയ ആത്മാ ജഗദീശാ
പരമാരാധനയായി ഈ ജീവിതമൊരുബലിയേകാം (2)
അനുദിനമവിടുന്നേകും സൽകൃപകളെ ഓർത്തു വണങ്ങാം (2)
ജയ താതാ ജയ പുത്രാ ജയ ആത്മാ ജഗദീശാ
നന്ദിയെഴും സ്തുതി പാടി തവ സന്നിധി ചേർന്നു വണങ്ങാം (2)
തവതിരുനാമം വാഴ്ത്താം നൽമഹിമകളെങ്ങുമുണർത്താം (2)
ജയ താതാ ജയ പുത്രാ ജയ ആത്മാ ജഗദീശാ (2)
Date of composition of text/melody | 1989 |
Category | Trinitarian Bhajan |
Performance space | |
Performance context | Prayer meeting |
Style | Bhajan |
Source of the text | Commercial Recordings |
Transliteration | Rosy Kurian |
Recordings | DCS-014 |
Comments |