കർത്താവേ നാഥാ വന്ദനം

Karthaave Naatha Vandanam

CMSI Ref Number MA-MAL-072-DCS-683
Title

Karthaave Naatha Vandanam
കർത്താവേ നാഥാ വന്ദനം

Language Malayalam
Author of text Fr. Mathew Mulavana
Composer of melody Jerry Amaldev
Singers Unknown

Source of text - Sankeerthanangal-Vol-2



MP3


MP4

Song text


കര്‍ത്താവെ നാഥാ വന്ദനം ദേവാ
നിന്‍ തിരുഭരണം മമ ശരണം
അംബരേ ഭവ്യം ചേലിൽ നിന്‍ നാമം
നിന്‍ മഹിമകളെങ്ങെങ്ങും പ്രകടം

മധുരിക്കും ശീലുകള്‍ ശിശുവദനം തന്നില്‍
നിന്‍ കേളിയിന്നിളം ചൊടിയില്‍
വിരവില്‍ കരവിരുതാൽ ശില്‍പം പോലുരുവായ്
വിശ്വം നിന്‍ സ്പര്‍ശത്താലുളവായ്.

ആകാശഗംഗയും താരാപഥങ്ങളും
തീരാത്ത വ്യോമവും നില്‍ക്കെ
അവ കണ്ട് പാരം ദീപ്തമെന്നുള്ളം
മതി ഞാന്‍ മറന്നെന്തു പാടും
മതി ഞാന്‍ മറന്നെന്തു പാടും

ഈ വിശ്വമെത്രയും വിസ്തൃതം പാരം
അംബരന്നീടുന്നിതാ ഞാന്‍
അനുഭവം അനുമാനമെല്ലാം വെടിഞ്ഞ്
നിന്നെ വണങ്ങി ഞാന്‍ നില്‍പ്പു
നിന്നെ വണങ്ങി ഞാന്‍ നില്‍പ്പു

താരാജാലങ്ങളും സൂര്യനും ചന്ദ്രനും
താരതമ്യമില്ലാ പ്രതിഭാസം
മനുജന്‍ നിസ്സാരന് ധൂളി പോല്‍ അധമന്‍
എന്നിട്ടും കാക്കുന്നതെന്തേ

എന്തു നീയവനില്‍ കാണുന്നെന്നീശാ
പരിഗണനക്കവന്‍ യോഗ്യനാണോ
മാലാഖയല്ലല്‍പ്പം അണുമാത്രം താഴ്ത്തി
മനുജന്നു മാനം നീ നല്‍കി.

ആടുകള്‍ മാടുകള്‍ കടലില്‍ മത്സ്യങ്ങള്‍
പക്ഷികള്‍ മൃഗജാലമഖിലം
മുടിചൂടി ദാനം ചൊരിഞ്ഞു മഹേശന്‍
സൃഷ്ടിമേലധികാരമെല്ലാം
സൃഷ്ടിമേലധികാരമെല്ലാം

സര്‍വ്വതും മനുജന്‍റെ കാല്‍ക്കീഴിലാക്കി
സര്‍ഗ്ഗശക്തി പോലും മുദമേകി
ദൈവമേനാഥാ നിന്‍നാമഗീതം
കേള്‍ക്കുന്നു ധരയാകമാനം
കേള്‍ക്കുന്നു ധരയാകമാനം
കേള്‍ക്കുന്നു ധരയാകമാനം
കേള്‍ക്കുന്നു ധരയാകമാനം

Date of composition of text/melody
Publications Nirjhari, Inc
Performance space Religious Centers
Performance context General
Category charismatic hymn
Transliteration
Comments

Print   Email