അവിചല നാഥാ
Avichala Naatha
CMSI Ref Number | MA-MAL-072-DCS-680 |
Title |
Avichala Naatha |
Language | Malayalam |
Author of text | Fr. Mathew Mulavana |
Composer of melody | Jerry Amaldev |
Singers | Unknown |
Song text
അവിചലനാഥാ പരിചൊടുനിന്നെ
തിരയുകയാണി മഹിയെല്ലാം
വരളുകയാണീ മരുവിലെ ഭൂമി
തളരുകയാണെന്‍ തനുപ്രാണന്‍
തരണേ നീ ജീവജലം നീയല്ലോ കൃപസലിലം
തലമുറതോറും അനുഭവമേറ്റും
ചിരമൊരു രാജ്യം തവഭരണം
നിരവധിയാണീ നിധിയുടെ ഭാഗ്യം
അവികലമോദം ചിരകാലം
ഞങ്ങള്‍ക്കീ കൃപയേകു കരബദ്ധം യാചിപ്പൂ
ഞങ്ങള്‍ക്കീ കൃപയേകു കരബദ്ധം യാചിപ്പൂ
തവതിരുജീവന്‍ മഹിതമനോജ്ഞം
അഖിലരുമൊന്നായ് അറിയുന്നു
അധരപുടങ്ങള്‍ അനുദിനമെന്നും
ഉരുവിടുമാഖ്യം ഹിതഭാഷ്യം
നവഗീതം ലയതാളം പാടുന്നു പുകളേറ്റാന്‍.
നവഗീതം ലയതാളം പാടുന്നു പുകളേറ്റാന്‍.
നിശയുടെ യാമം ശയനസുസജ്ജം
തിരുഹിതമാര്‍ഗ്ഗം തന്‍വിഷയം
വിചലിതമല്ല തവതിരുവാണി
തരളിതമല്ലീദൃഢബന്ധം
മനമൊന്നും പതറില്ല ധ്യാനിപ്പിൽ ശാന്തി വരും
മനമൊന്നും പതറില്ല ധ്യാനിപ്പിൽ ശാന്തി വരും
അനവധിദാനം സുലഭസഹായം
പ്രതിദിനമെന്നും നീ തന്നു.
അണലിനുപാരില്‍ ചിറകുവിരിച്ചു
പരിചൊടു ചൂടി ഗഗനതലം
ജഗദീശാ മികവിൽ നീ അര്‍പ്പണമീ തിരു പാദേ
ജഗദീശാ മികവിൽ നീ അര്‍പ്പണമീ തിരു പാദേ
Date of composition of text/melody | |
Publications | Nirjhari, Inc |
Performance space | Religious Centers |
Performance context | General |
Category | charismatic hymn |
Transliteration | |
Comments |