ദൈവമേ സത്യസ്വരൂപനെ
Daivame Sathyaswaroopane
CMSI Ref. Number | MA-MAL-041-DCS-473 |
Title |
Daivame Sathyaswaroopane ദൈവമേ സത്യസ്വരൂപനെ |
Language | Malayalam |
Author of text | Rev. Fr. T. Edayal |
Composer of melody | M.J. Antony |
Performer(s) | S. Janaki |
Book Title-CHRISTIAN SONGS ) (Mal) P.JAYACHANDRAN/ VINCENT/ J. M. RAJU & LATHA / S.JANAKI / AMBILI.
Song text
ദൈവമേ സത്യസ്വരൂപനേ
സമൃദ്ധമാമങ്ങേ കരുണയിൻ
കോവിൽ തുറക്കണേ - എൻ
യാചന കേൾക്കണമേ
(ദൈവമേ..............
പാപത്തിൻ ചൂടിൽ വാടിയ പുൽക്കൊടി ഞാൻ
നീറുമെന്നാത്മാവു കേണിടുന്നൂ
ദാഹജലം തേടും മാൻപേട പോലിതാ
ജീവജലം തേടീ വരുന്നു ഞാൻ
ദാഹജലം തേടും മാൻപേട പോലിതാ
ജീവജലം തേടീ വരുന്നു ഞാൻ
പിതാവേ എന്നെ നീ സ്വീകരിക്കൂ....
(ദൈവമേ..............
ആകുലമാകുമെൻ ഹൃദയത്തിൻ സ്പന്ദനങ്ങൾ
വാഴ്ത്തുന്നു നാഥാ നിൻ മഹത്വമെന്നും
നിത്യമാം തേജസ്സിൽ എന്നെ നയിക്കുന്ന
സത്യപ്രകാശം ചൊരിഞ്ഞിടേണേ
നിത്യമാം തേജസ്സിൽ എന്നെ നയിക്കുന്ന
സത്യപ്രകാശം ചൊരിഞ്ഞിടേണേ
പിതാവേ എന്നെ നീ സ്വീകരിക്കൂ....
(ദൈവമേ..............
Date of composition of text/melody | |
Category | |
Performance space | |
Performance context | |
Typesetting by | |
Style | |
Transliteration | |
Recordings | CHRISTIAN SONGS (Mal) P.JAYACHANDRAN/ VINCENT/ J. M. RAJU & LATHA / S.JANAKI / AMBILI. |
Comments |