മഹിതമഹോന്നതൻ

Mahithamahonnathan

CMSI Ref Number MA-MAL-071-DCS-678
Title

Mahithamahonnathan
മഹിതമഹോന്നതൻ

Language Malayalam
Author of text Fr. Mathew Mulavana
Composer of melody Jerry Amaldev
Singers Satish Bhat & chorus

Source of text - Sankeerthanangal-Vol-1



MP3


MP4

Song text


മഹിത മഹോന്നതനാണു പരൻ
ശുഭതമ ശ്രീകരദിവ്യവരൻ
ഉരുതര സ്നേഹസുധാംബുധിതാൻ
നിജ ജയ ഗീതികപാടിടുവിൻ
നിജനമേകിടുവിൻ സ്തോത്രം, ജയജഗദീശനിദം (2)
പനിമതി താരകവ്യോമ തലം
പരിമളലാളിതസൂനദളം
നിജകരകൗശല സൃഷ്ടിവിധം
നിരുപമമോഹന താളലയം
നിജജനമേകിടുവിൻ സ്തോത്രം ജയജഗദീശനിദം (2)
കരിമുകിലേറ്റി വിതാനിതമാം
തിരവിരിചാർത്തുമധീശപരൻ
മരതക മഞ്ജുളമാലകളാൽ
ഗിരിതലമാകെ വിരിച്ചു പരൻ
നിജജനമേകിടുവിൻ സ്തോത്രം ജയജഗദീശനിദം (2)
പറയുകിതാരു തരുന്നു ധരേ
പലവുരു പ്രാണികളുണ്ടിടുവാൻ
പരിചൊടുനേടിയ ഭക്ഷണവും
വയലിലെ ധാന്യകവൃദ്ധിയതും
നിജജനമേകിടുവിൻ സ്തോത്രം ജയജഗദീശനിദം (2)
മൃദുലമനോഹരവീണകളാൽ
ശ്രുതിപര രാഗമുണർത്തിടുവിൻ
ജയജയ ഗാനസുധാമൃതമാം
മധുരിതധാരയൊഴുക്കിടുവിൻ
നിജജനമേകിടുവിൻ സ്തോത്രം ജയജഗദീശനിദം (2)
വിപുല പരാക്രമി ധീരകൃതൻ
പ്രഭുകൃപയോടു ദയായിടുമോ?
തവകൃപയേകുവതാർക്കുവിഭോ
എളിയജനത്തിന് തന്നെ ദൃഢം
നിജജനമേകിടുവിൻ സ്തോത്രം ജയജയദീശനിദം (2)
നിജജനശോകനിവാരണനാം
ജനഗണത്രാണകനാണു പരൻ
ചിതറിയ തനയരെ ചേർത്തു സദാ
വിരവൊടു ജറുസലേം പണിയാൻ
നിജജനമേകിടുവിൻ സ്തോത്രം ജയജഗദീശനിദം (2)
നിരുപമ താതകൃപാനിധിയേ
നരഗണത്രാണകസൂനുവിഭോ
നിർമ്മലദിവ്യനരൂപിപരാ
പ്രതിനിമിഷംതവ ശ്രീവിജയം
നിജജനമേകിടുവിൻ സ്തോത്രം ജയജഗദീശനിദം (2)
Date of composition of text/melody
Publications Nirjhari, Inc
Performance space Religious Centers
Performance context General
Category charismatic hymn
Transliteration
Comments

Print   Email