നവ്യമാമൊരു ഗാനം

Navyamaamoru Gaanam

CMSI Ref Number MA-MAL-071-DCS-586
Title

Navyamaamoru Gaanam
നവ്യമാമൊരു ഗാനം

Language Malayalam
Author of text Fr. Mathew Mulavana
Composer of melody Jerry Amaldev
Singers Wilson & chorus

Source of text - Sankeerthanangal-Vol-1



MP3


MP4

Song text


നവ്യമാമൊരു ഗാനം

നവ്യമാമൊരു ഗാനം ഭവ്യനൂതനരാഗം
വിശ്വമണ്ഡലമാകെയൊന്നായ്, പാടുവിൻ യശസ്തവം; (2)
സാനന്ദം വരിക തൻ അങ്കണം പൂകൂ നിങ്ങൾ
പാവനം പ്രഭുനാമം പൂജിത ശ്രീകരമാക്കൂ. (2)
മോടിയിൽ പുതുവസ്ത്രം അണിയുവിനങ്കണമേറാൻ
പാരെല്ലാം പ്രഭുവിനെ വാഴ്ത്തുവിൻ പുളകാന്വിതം.
ഭൂമിയെ ദൃഢതരം സ്ഥാപിച്ചോരധിനാഥൻ
ലോകശാസനം ചെയ്‌വു ഇന്നുമെന്നുമധീശൻ
നീതിപാലകനീശാ വിശ്വവിധായക നാഥാ
ഏകുന്നു ജയാരവം അംബുധിയഗാധമാകവേ (2)
അംബരമവനിസമേതം താഴ്‌വരഗിരി നിരപോലെ
ആടുന്നു പുളിനങ്ങൾ ആനന്ദ നർത്തനങ്ങൾ (2)
പാരിതിൽ വിധിപോലെ നീതിചെയ്യുവതിന്നായ്
ന്യായപാലകനീശൻ വന്നിടും ഇനി ഭൂവിൽ
ന്യായസത്യസമേതം നീതിഭാവനധീശൻ
രാജശാസനം ചെയ്യും ഭൂതലേ പ്രഭൂവീശൻ 
ആദരാഞ്ജലിയോടേ സാർവലൗകിക ജനമേ
പാടുവിൻ യശോഗാനം പാവനമീശ്വര നാമം (2)
[നവ്യമാമൊരു ഗാനം ഭവ്യനൂതനരാഗം
വിശ്വമണ്ഡലമാകെയൊന്നായ്, പാടുവിൻ യശസ്തവം]

Date of composition of text/melody
Publications Nirjhari, Inc
Performance space Religious Centers
Performance context General
Category charismatic hymn
Transliteration
Comments

Print   Email