നീർച്ചാലിനായി ഹരിണി
Neerchaalinayi Harini
CMSI Ref Number | MA-MAL-071-DCS-669 |
Title |
Neerchaalinayi Harini |
Language | Malayalam |
Author of text | Fr. Mathew Mulavana |
Composer of melody | Jerry Amaldev |
Singers | Elizabeth Raju & chorus |
Song text
നീർച്ചാലിനായി ഹരിണി
നീർച്ചാലിനായി ഹരിണി ദാഹിച്ചു കേഴുമതുപോൽ
നിനക്കായി നാഥ! ഞാനും ദാഹിച്ചിടുന്നു സതതം
ജീവന്ത ദൈവമുഖമേ ഞാനെന്നു കാണുമുദിതം
മമ ദേഹിയുള്ളിനുള്ളിൽ മോഹിച്ചിടുന്നു മഹിയിൽ
നിൻ ദൈവമെങ്ങു മനുജാ അതിരൂക്ഷമായി ചോദ്യം
പരിഹാസമോലും കണ്ണീർ ആഹാരമായിതനിശം
പൊന്തീടുമോർമ്മ സ്മൃതിയിൽ ആനന്ദദൃശ്യഗതികൾ
നിരയാർന്നു മിന്നിടുന്നു; ആഹാ! നിറഞ്ഞു മനവും!
ജയഘോഷയാത്രയതിലായ് സോത്സാഹ പൂർണ്ണമികവിൽ
പുരുഷാരമൊത്തഹോ ഞാൻ ദേവാലയത്തിലേറി
നീയെന്തിനെന്റെ മനമേ, അഴലേന്തിയേന്തിയുഴലാൻ?
നിനവാർന്നിടാതെ വേഗംദൈവാശ്രയത്തിലണയു
ഞാനിന്നു ദൈവകൃപയിൽ ആനന്ദമാർന്നു മരുവാൻ
സ്തുതിഗീതി പാടിടുന്നു; ത്രാതാവെനിക്കുസതതൻ
നീയെന്തിനെന്റെ മനമേ അഴലേന്തിയേന്തിയുഴലാൻ
ഹെറമൻ മിസാര ഗിരിമേൽ ഓർക്കുന്നു നിന്നെ സ്വാമിൻ
ചേരാൻ വിളിച്ചു കടലേ നീർചൂഴുമാഴിയതു പോൽ
തിരയേറ്റി ദേവ എന്നിൽ ഭാരിച്ചധാര ചൊരിയൂ
ജീവൻ തരുന്നൊരധിപാ കൃപാകടാക്ഷമരുളൂ
സ്തുതിപാടിടുന്നു നാഥാ! രാവിന്റെ യാമ തികവിൽ
Date of composition of text/melody | |
Publications | Nirjhari, Inc |
Performance space | Religious Centers |
Performance context | General |
Category | charismatic hymn |
Transliteration | |
Comments |